¡Sorpréndeme!

Sreedharan Pillai |സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ശ്രീധരൻപിള്ള രംഗത്ത്

2019-01-02 16 Dailymotion

ശബരിമലയിൽ യുവതി പ്രവേശനം നടന്ന സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള രംഗത്ത്. ശബരിമലയെ തകർക്കാനുള്ള പ്രഖ്യാപിത ലക്ഷ്യത്തിനായി എന്ത് ഹീനമായ മാർഗവും സിപിഎം ഭരണകൂടം സ്വീകരിക്കുമെന്ന് ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. പ്രശ്നത്തെ വിശ്വാസികൾ സമചിത്തതയോടെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാക്കണമെന്നും ജനാധിപത്യപരമായ രീതിയിൽ മറുപടി നൽകണമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. അതേസമയം ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനും സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി സർക്കാരിന്റെത് നീചവും നികൃഷ്ടവുമായ സമീപനമെന്നും യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത് ജനവിശ്വാസത്തിന്റെ മനസ്സിനെ മുറിവേൽപ്പിക്കുകയാണെന്ന് കെ സുധാകരനും വ്യക്തമാക്കി.